ബിജെപി തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുകയും കോണ്‍ഗ്രസ് ആഘോഷം നടത്തുകയും ചെയ്യുന്നതിനെ പരിഹസിച്ച് അംബാലയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ വിജ്.കോൺഗ്രസ് വിജയം ആഘോഷിക്കുന്നു. കാരണം കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകര്‍ക്ക് ഭുപിന്ദര്‍ ഹൂഡ തോല്‍ക്കണമെന്നാണ്- വിജ് പറഞ്ഞു. ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ താന്‍ മുഖ്യമന്ത്രിയാകാമെന്ന് അദ്ദേഹം പരിഹസിച്ചു. അംബാലയില്‍ നിലവില്‍ അദ്ദേഹം ലീഡ് ചെയ്യുകയാണ്.
അതേസമയം ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വൻ ട്വിസ്റ്റിൽ അമ്പരന്ന് കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിന് പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയിൽ ബിജെപി ലീഡ് നിലയിൽ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയിൽ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നു


