കൂടത്തായി കേസില്‍ ചുരുളുകള്‍ ഒരോന്നായി അഴിയുന്നു. പോലീസ് ജോളിയുടെ ഫോണ്‍രേഖ പരിശോധിച്ചു. അന്വേഷണം തുടങ്ങിയശേഷം ഏറ്റവുമധികം വിളിച്ചത് ബിഎസ്എന്‍എല്‍ ജീവനക്കാരനെ. ഇയാളെ പോലീസ് ഇന്ന് ചോദ്യം ചെയ്യും.ഒരു വര്‍ഷം വരെയുള്ള ഫോണ്‍ രേഖകളാണ് പരിശോധിക്കുന്നത്. ആരോടൊക്കെ ജോളി എത്ര തവണ, എത്രസമയം സംസാരിച്ചു എന്ന കാര്യമാണ് പരിശോധിക്കുന്നത്.
ജോളി നടത്തിയ ഫോണ്‍ വിളികളില്‍ ഒരു ബിഎസ്എന്‍എല്‍ ജീവനക്കാരന് ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ തഹസീല്‍ദാര്‍ എന്നിവരുടെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.ഒരു വര്‍ഷം വരെയുള്ള ഫോണ്‍ രേഖകളാണ് പരിശോധിക്കുന്നത്.
ഇതിനൊപ്പം സിലിയുടെയും കുഞ്ഞിന്റെയും മരണസമയത്ത് അവിടെ ഉണ്ടായിരുന്ന അകന്ന ബന്ധുവിനെയും ചോദ്യം ചെയ്യും. സിലിയുടെയും കുഞ്ഞിന്റെയും മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനുള്ള നീക്കം ഇയാള്‍ എതിര്‍ത്തിരുന്നു.


