കൊച്ചി മരട് ഫ്ളാറ്റ് പൊളിക്കല്‍ നടപടി എങ്ങുമെത്താതെ നീങ്ങുന്നു. ഇതിനിടയില്‍ യുവനേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. സുപ്രീംകോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട ഫ്ളാറ്റുകള്‍ പൊളിക്കില്ലെന്ന് ജനപക്ഷം പാര്‍ട്ടി അദ്ധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
ഫ്ലാറ്റ് പൊളിച്ചുമാറ്റുന്ന കാര്യത്തില്‍ ബെറ്റ് വയ്ക്കാനുണ്ടോയെന്ന് ഷോണ്‍ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഫ്ലാറ്റ് പൊളിക്കാനുള്ള പണിയല്ല ഇപ്പോള്‍ നടക്കുന്ന പ്രഹസനമെന്നും ഷോണ്‍ ജോര്‍ജ് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആരെങ്കിലും ബെറ്റ് വെക്കുന്നോ?
ഞാന്‍ പറയുന്നു മരടിലെ ഫ്ലാറ്റ് പൊളിക്കില്ല എന്ന്….
അതിനുള്ള പണിയല്ലേ ഇപ്പൊ നടത്തുന്ന ഈ പ്രഹസനം….
ചആ : അര്‍ഹമായ നഷ്ടപരിഹാരം ഫ്ലാറ്റ് നിര്മാതാക്കളില്നിന്നും ഈടാക്കി അവര്‍ക്ക് നല്‍കുകയും, കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയും ചെയ്യണമെന്നാണ് എന്റെ നിലപാട്.


