കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം-കുമളി കെ.കെ റോഡില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പുഴ കരകവിഞ്ഞൊഴുകുകയാണ്. വണ്ടിപ്പെരിയാറില്‍ കടകളില്‍ വെള്ളം കയറിയിട്ടുണ്ട്.
കുമളി റോഡില്‍ മുണ്ടക്കയം വരെയാണ് ബസ്സുകള്‍ സര്‍വീസ് നടത്തുക. മൂക്കം പെട്ടി കോസ്വെ മുങ്ങി. പമ്ബ, മണിമലയാറ്റിലും ജലനിരപ്പ് കൂടുകയാണ്. മുണ്ടക്കയത്ത് ബൈപ്പാസില്‍ വെള്ളം കയറി, കോസ് വേയിലും മൂക്കം പെട്ടി, കണമല, കുരുമ്ബ മൂഴി എന്നീ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.


