തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് കോടിയോളം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്റ്റേഡിയം മുഴുവൻ പ്രവർത്തിക്കാൻ ആവശ്യമായ വൈദ്യൂതി സ്റ്റേഡിയത്തിന്റെ റൂഫിൽ സ്ഥാപിച്ച സോളാറിലൂടെ ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സോളാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
നഗരമധ്യത്തിലെ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര നിറയെ സോളാര്‍ പാനലായി. ഗ്യാലറിയില്‍ ഇനി വെയിലുകൊള്ളാതെ ഇരിക്കുകയും ചെയ്യാം. ഒരു മെഗാവാട്ട് പദ്ധതിയില്‍നിന്ന് 6000 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും.സ്പോർട്സ് കോംപ്ലക്സിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതിയും ഇവിടെനിന്ന് ഉത്പാദിപ്പിക്കാം. പാരമ്പര്യേതര ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്റ്റേഡിയത്തിൽ സോളാർ പദ്ധതി കൊണ്ടുവന്നത്.2020 ല്‍ തുടങ്ങിയ പദ്ധതി കരാറുകാരുടെ വീഴ്ചമൂലം നീണ്ടുപോകുകയായിരുന്നു. പാരമ്പര്യേതര ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സ്റ്റേഡിയത്തിൽ സോളാർ പദ്ധതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


