അവയവക്കടത്ത് കേസിൽ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തു. ഇറാനിൽ പോയി വൃക്ക നൽകിയ ശേഷം ഇയാളെ കാണാതായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് പുലർച്ചയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ഇയാളെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്നുള്ളത് അന്വേഷണ സംഘം പിന്നീട് തീരുമാനിക്കും. ടെഹ്റാനിൽ പോയി അവയവ വിൽപന നടത്തിയശേഷം ഇയാളുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. കസ്റ്റഡിയിലെടുത്ത ഷമീറിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്ഷെമീർ ഇടനിലക്കാരനായി പ്രവർത്തിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നു.


