വീടിന് മുന്പില് നിര്‍ത്തിയില്ലെന്ന് ആരോപിച്ച് ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടിസി ബസിലെ ഡ്രൈവറെ മർദിച്ചതായി പരാതി. വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യാത്രക്കാരന്റെ ഡ്രൈവറെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.സംഭവത്തില്‍ തിരുവമ്പാടി – കക്കാടംപൊയില്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സിലെ ഡ്രൈവറായ കക്കാടംപൊയില്‍ സ്വദേശിയായ പ്രകാശന്റെ പരാതിയില്‍ തിരുവമ്പാടി പൊലീസ് കേസെടുത്തു
മാങ്കയം എന്ന സ്ഥലത്തെത്തിയപ്പോൾ യാത്രക്കാരൻ ബെല്ലടിച്ചു. സ്റ്റോപ്പില്ലാത്തതിനാൽ ഡ്രൈവർ നിർത്തിയില്ല. തുടർന്ന് ഡ്രൈവർക്കടുത്തേക്ക് പാഞ്ഞടുത്ത യാത്രക്കാരൻ കഴുത്തിന് പിടിക്കുകയും തലയ്ക്ക് അടിക്കുകയും ചെയ്തു.എബ്രഹാം തോളില്‍ അടിക്കുകയും ഷര്‍ട്ട് പിടിച്ച് വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. നിയന്ത്രണം നഷ്ടപ്പെട്ടതോടെ ബസ് റോഡില്‍ നിന്നും അടുത്ത പറമ്പിലേക്ക് ഇറങ്ങിയെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.


