കടയ്ക്കലില്‍ പൊലീസ് സ്റ്റേഷനില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി.കുമ്മിൾ ലോക്കൽ കമ്മിറ്റി അംഗം എം.കെ.സഫീർ, മുക്കുന്നം ബ്രാഞ്ച് സെക്രട്ടറി എസ്.സജീർ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ എസ്.വിമൽ, വി.എസ്.വിശാഖ്, അക്ഷയ് മോഹൻ എന്നിവർക്കെതിരേയാണ് നടപടി. ആറുപേരെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി.
പാർട്ടി അച്ചടക്കം ലംഘിച്ച് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന നിലയിൽ പ്രവർത്തിച്ചതിനാണ് സസ്പെൻഷൻ.തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനദിവസമായിരുന്നു സംഭവം.തിരഞ്ഞെടുപ്പ് ഫലം വന്ന ഏപ്രില്‍ നാലിന് രാത്രിയിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കടക്കല്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കുമ്മിളിൽ പടക്കംപൊട്ടിച്ച് വിജയം ആഘോഷിച്ച കോൺഗ്രസ് പ്രവർത്തകനെ സി.പി.എമ്മുകാർ മർദിച്ചു.വഴിയില്‍ വെച്ച് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസുകാരെയും പൊലീസുകാരെയും മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.


