തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ തമ്മിലടിച്ചു. സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്റ് എ.എൽ ഷംജീറിനെ, സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദിച്ചു.കഴിഞ്ഞ ദിവസത്തെ സംഭവത്തെച്ചൊല്ലി ജുറൈജും മറ്റ് സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി എന്നാണ് വിവരം. ഈ തർക്കത്തിനിടെ ജുറൈജ്, സുരക്ഷാ ചുമതലയുള്ള സീനിയർ സർജന്റ് എ.എൽ ഷംജീറിനെ മർദിക്കുകയായിരുന്നത്രെ.
കഴിഞ്ഞ ദിവസം അപസ്മാര രോഗ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിയ രോഗിയെ സെക്യൂരിറ്റി ജീവനക്കാരനായ ജുറൈജ് മർദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തുതുടർന്ന് ഈ സംഭവത്തിൽ അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദേശം നൽകുകയും ചെയ്തു.കഴിഞ്ഞ ദിവസത്തെ സംഭവത്തെച്ചൊല്ലി ജുറൈജും മറ്റ് സെക്യൂരിറ്റി ജീവനക്കാരും തമ്മിൽ തർക്കമുണ്ടായി എന്നാണ് വിവരം.


