കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പരീക്ഷ ചോദ്യപ്പേര്‍ പരിശോധന അട്ടിമറിക്കുന്ന നടപടിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് രമേശ് ചെന്നിത്തല. കെ എ എസ് പരീക്ഷയുടെ ഏതാണ്ട് ഒമ്പതിനായിരത്തോളം ഉത്തരക്കടലാസുകള്‍ മാനുവല്‍ ആയി നടത്താനുള്ള നീക്കം പരീക്ഷ അട്ടിമറിക്കാനും സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനുമുള്ള ശ്രമമാണ്. ഒ എം ആര് ഷീറ്റിന്റെ ക്വാളിറ്റി കുറഞ്ഞതാണ് ഈ ഉത്തരക്കടലാസുകള്‍ പുറം തള്ളാന്‍ കാരണമെണ് പറയുന്നത്. എങ്കില്‍ ബാക്കിയുള്ള മൂന്ന് ലക്ഷത്തി എണ്‍പത്തിനാലായിരം പേരുടെയും ഉത്തരക്കടലാസുകള്‍ പുറം തള്ളാതിരുന്നതെന്താണ്.
കറന്‍സി നോട്ട് പ്രിന്റ് ചെയ്യുന്ന സുരക്ഷാ സംവിധാനങ്ങളോടെയാണ് ഒ എം ആര് ഷീറ്റ് തെയ്യാറാക്കുന്നത്. ഇതില്‍ എന്താണ് കുഴപ്പം സംഭവിച്ചത്? ഏതൊക്കെ സീരിയില്‍ നമ്പറില്‍ പെടുന്ന ഉത്തരക്കടലാസുകളാണ് പുറം തള്ളപ്പെട്ടത്? മാനുവല്‍ ആയി ഒ എം ആര് ഷീറ്റ് പരിശോധിച്ചാല്‍ അതില്‍ കൃത്രിമം നടത്താന്‍ എളുപ്പമാണ്. ഗുണനിലവാരം കുറഞ്ഞ ഒഎംആര്‍ ഷീറ്റുകള്‍ ഇതിനായി മനപൂര്‍വ്വം ഉപയോഗിക്കുകയായിരുന്നോ എന്ന സംശയവും ബലപ്പെടുകയാണ്. പി.എസ്.സി.യിലെ സിപിഎം അനുകൂല സര്‍വ്വീസ് സംഘടനയിലെ ഉദ്യോഗസ്ഥര്‍ മാത്രമടങ്ങിയ സംഘത്തെ പ്രസ്തുത ഒഎംആര്‍ ഷീറ്റുകളുടെ മൂല്യനിര്‍ണ്ണയ ത്തിനായി ചുമലപ്പെടുത്തിയതും ഈ ക്രമക്കേടുകള്‍ക്കു പിന്നിലെ സംഘടിതവും, ആസൂത്രിതവുമായ നീക്കങ്ങളെ സാധൂകരിക്കുന്നതാണ്. മാന്വല്‍ രീതിയിലുള്ള മൂല്യനിര്‍ണ്ണയ പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടത്താനുള്ള സാഹചര്യവും, സാധ്യതയും സ്വാഭാവികമായി തന്നെ നിലനില്‍ക്കുണ്ട്.
ഇക്കാര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടി സ്വീകാര്യവും, വിശ്വാസ്യതയുമുള്ള നടപടിയാ യിരുന്നു പിഎസ്സി സ്വീകരിക്കേണ്ടിയിരുന്നത്. പിഎസ്സി സമീപകാലത്ത് നടത്തിയിട്ടുള്ള പല പരീക്ഷകളെ സംബന്ധിച്ചും നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. ഈ ക്രമക്കേടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാനും പിഎസ്.സിക്ക് കഴിഞ്ഞിട്ടില്ല. കെ.എ.എസ് പരീക്ഷയുടെ മൂല്യനിര്‍ണ്ണയ പ്രക്രിയയെ അട്ടിമറിക്കാന്‍ പിഎസ്സി തലത്തില്‍ തന്നെ ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ ഈ ഭരണഘടനാ സ്ഥാപനത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തും. കെ എ എസ് പോലുള്ള ഉന്നത ശ്രേണിയിലേക്ക് ഉദ്യേഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന പരീക്ഷയില്‍ എന്ത് വീഴ്ചയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന്
പി എസ് എസി വ്യക്തമാക്കണം. ഉന്നത തലത്തിലുള്ള ഒരു അന്വേഷണത്തിലൂടെ ഇതിന് ഉത്തരവാദികളാ യവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്ക ണമെന്നും പി എസ് എസിയുടെ നഷ്ടപ്പെട് വിശ്വാസ്യത വീണ്ടെടുക്കണമെന്നുമാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്നത്.