കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലത്തില്‍ കൂടുതല്‍ ജാഗ്രത കാണിക്കുകയും ആരോഗ്യ വകുപ്പില്‍ നിന്നും സര്‍ക്കാരില്‍ നിന്നും പറയുന്ന നിര്‍ദേശങ്ങള്‍ ഗൗരവത്തോടെയെടുത്ത് കൊണ്ട് മുന്നോട്ട് പോകേണ്ട ഒരു സന്ദര്‍ഭമാണിത്. രോഗ വ്യാപനം ഉണ്ടാകാതിരിക്കാനും അതോടൊപ്പം തന്നെ കൂടുതല്‍ കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്. സ്വാഭാവികമായും ഇളവുകള്‍ കൂടുതല്‍ വരുന്നതോട് കൂടി നമ്മള് ജാഗ്രത കാട്ടിയില്ലങ്കില് പ്രതിസന്ധികള്‍ വര്‍ധിക്കാനുള്ള നിലവില്‍ സാധ്യതയാണുള്ളത്. ഇതുവരെ കോവിഡ് പ്രവര്‍ത്തനങ്ങളോടൊപ്പം പ്രതിപക്ഷം പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്. ആ സഹകരണം തുടര്‍ന്നും നല്‍കുന്നതാണ്.
സര്‍ക്കാര്‍ എടുക്കുന്ന എല്ലാ ആരോഗ്യ പ്രോട്ടോക്കോളുകളും പൂര്‍ണ്ണമായി അംഗീകരിച്ച് കൊണ്ട് പ്രതിപക്ഷവും സര്‍ക്കാരിനൊപ്പം ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് തന്നെ ഉണ്ടാകും. ലോകം മുഴുവന്‍ കോവിഡ് 19 നൊപ്പം ജീവിക്കുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.
എല്ലാ കാലത്തും ലോക് ഡൗണുമായി മുന്നോട്ട് പോകാന്‍ സാധ്യമല്ല. അത് കൊണ്ട് ലോക്ഡൗണില്‍ ഇളവുകള്‍ വേണ്ടിവരും പക്ഷെ ഇളവുകള്‍ വേണ്ടിവരുന്ന സന്ദര്‍ഭത്തിലും നമ്മുടെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും സര്‍ക്കാരുമായി സഹകരിക്കുകയും ചെയ്യേണ്ടത് ഏറ്റവും ആവശ്യമായ കാര്യമാണ്. യു ഡി എഫും പ്രതിപക്ഷവും ഇക്കാമലത്രയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എടുത്ത എല്ലാ നടപടികളോടും പൂര്‍ണ്ണമായും യോജിച്ച്തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെ ആയിരിക്കും ചെയ്യുക.


