ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് വരാനാവാതെ കുടുങ്ങിയിരിക്കുന്ന മലയാളികളെ അടിയന്തരമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി വ്യക്തമാക്കി.
സര്‍ക്കാരിന് മുന്‍കൂട്ടി പ്ലാന്‍ ഇല്ലാതെ വരുന്നത് വലിയ കഷ്ടമാണ്. ഇത് മൂലം ഉണ്ടാകുന്ന മാനുഷിക പ്രശ്നങ്ങള്‍ സര്‍ക്കാര്‍ കാണാതെ പോകരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പലരും പാതിവഴിയി ലകപ്പെട്ടിട്ടുണ്ട്. അവരെയും വളരെ വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.

