പത്തനംതിട്ടയില്‍ കടുവയുടെ ആക്രണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ഇടുക്കി സ്വദേശിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് വനം വകുപ്പുമന്ത്രി കെ.രാജു അറിയിച്ചു.
പത്തനംതിട്ട തണ്ണിത്തോട് റബ്ബര്‍ സ്ലോട്ടര്‍ ടാപ്പിംഗ് കോണ്‍ട്രാക്ടറായ ബിനീഷ് മാത്യു (42) കഴിഞ്ഞദിവസം പ്ലാന്റേഷന് കോര്‍പ്പറേഷന്റെ മേടപ്പാറ സി ഡിവിഷനില്‍ ടാപ്പിംഗ് നടത്തുമ്പോഴാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്.
കടുവ സമീപസ്ഥലങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ളതായി സൂചനയുള്ളതിനാല്‍ സമീപവാസികള്‍ ജാഗ്രതയോടെയിരിക്കണമെന്നും വീടിന് പുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് കഴിവതും ഒഴിവാ ക്കണമെന്നും മന്ത്രി അറിയിച്ചു.കടുവയെ കെണിവച്ച് പിടിക്കാന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയിയതായും മന്ത്രി പറഞ്ഞു.


