ജില്ല വിട്ട് യാത്രചെയ്യുന്നവര്‍ക്ക് പാസ് ലഭിക്കാനായി ഓണ്‍ലൈന്‍ സംവിധാനത്തില്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അനുമതി കിട്ടിയാല്‍ അപേക്ഷകരുടെ മൊബൈല്‍ ഫോണിലേയ്ക്ക് ലിങ്ക് ലഭിക്കും. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന പാസ് പൊലീസ് പരിശോധനയ്ക്ക് കാണിച്ചാല്‍ മതിയാകും.

