കൊച്ചി: ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സും തമ്മിലുള്ള വേര്‍പിരിയലിന് ഔദ്യോഗിക അംഗീകാരമായി. പരസ്പരം വേര്‍പിരിയാനുള്ള ഇവരുടെ അപേക്ഷ എറണാകുളം കുടുംബകോടതി അംഗീകരിച്ചു. ഒരു പതിറ്റാണ്ടായി തുടരുന്ന ഭാര്യാ ഭര്തൃബന്ധത്തിനാണ് ഇന്നലെത്തോടെ അവസാനമായത്.
സിനിമാ ലോകവുമായി ബന്ധമില്ലാത്ത ഒരാളാണ് റിമിയുടെ ഭര്‍ത്താവായി എത്തുന്നത് എന്നതിനാല്‍ ഈ വിവാഹമെങ്കിലും തകരാതെ പോകുമെന്നായിരുന്നു റിമിയുടെ വിവാഹവേളയില്‍ സിനിമാലോകത്ത് നിന്നും വന്നിരുന്ന വിലയിരുത്തല്‍. ഒരു പതിറ്റാണ്ടോളം ഈ തീരുമാനം ശരിയായി വന്നെങ്കിലും ഈ അടുത്ത കാലത്ത് ഈ വിവാഹവും തകിടം മറിയുന്ന ലക്ഷണങ്ങള്‍ വന്നിരുന്നു. ഈ വാര്‍ത്തകള്‍ക്ക് ഒടുവിലായാണ് ഇവര്‍ വേര്‍പിരിയലിന് കുടുംബകോടതിയില്‍ അപേക്ഷ നല്‍കിയതായി വാര്‍ത്ത വന്നത്. വൈകാതെ തന്നെ അതിനു സ്ഥിരീകരണവും വന്നു.
രണ്ടാഴ്ചയ്ക്ക് മുന്‍പ് ഇവര്‍ നല്കിയ അപേക്ഷയിലാണ് ഇപ്പോള്‍ തീര്‍പ്പ് വന്നത്. രണ്ടു വര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞു മുന്നോട്ട് പോയതിനാല്‍ ആറുമാസത്തെ സാവകാശം പോലും ആവശ്യമായി വന്നില്ല. ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനമായതിനാല്‍ ഒരു കാര്യത്തിനും ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം വന്നില്ല. റോയ്സിന്റെ കൈവശമുണ്ടായിരുന്ന റിമിയുടെ സ്വത്തുക്കള്‍ മുഴുവന്‍ റിമിക്ക് തന്നെ റോയ്സ് തിരികെ നല്കി. രണ്ടു വര്‍ഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹിതരായെങ്കിലും റിമിയുടെ സ്വത്തുക്കള്‍ റിമിയുടെ കൈവശമായിരുന്നു. അതിന്റെ അവകാശം റോയ്സിന്റെ കയ്യിലേക്ക് വന്നു ചേര്‍ന്നിരുന്നില്ല. അതുകൊണ്ട് തന്നെ സ്വത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം ഇവര്‍ക്കിടയില്‍ വന്നിരുന്നില്ല.
വിവാഹമോചനത്തിനെക്കുറിച്ച് ഈ കഴിഞ്ഞ ദിവസം റോയ്സ് അടുത്ത സുഹൃത്തുക്കളോട് മനസ് തുറന്നിരുന്നു. റിമിയുമായുള്ള തന്റെ ദാമ്പത്യത്തില്‍ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചുകിട്ടില്ലെന്നുമാണ് റോയ്സ് പറഞ്ഞത്. ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുന്‍ ഭര്‍ത്താവ് എന്ന ഒരനാവശ്യ മേല്‍വിലാസം മാത്രമാണ്. റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്. റിമി പെട്ടെന്ന് വാക്കുകള്‍ മാറ്റിപ്പറയും. അവള് ഇന്നുപറഞ്ഞതല്ല നാളെ പറയുക. അങ്ങനെ കാര്യങ്ങള്‍ മാറ്റിപ്പറയുന്നതില്‍ റിമിക്ക് യാതൊരുവിധ മനസാക്ഷിക്കുത്തും ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളില്‍ റിമി തനിക്കെതിരേയും ആരോപണങ്ങള്‍ നിരത്തിവയ്ക്കാമെന്നാണ് റോയ്സ് സുഹൃത്തുക്കളോട് പറഞ്ഞത്.
തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയെ കളങ്കപ്പെടുത്തുന്നതിനോ ഉദ്ദേശമില്ല. ഇളയരാജ പോലും നല്ല പാട്ടുകാരി എന്ന് റിമിയെ സാക്ഷ്യപ്പെടുത്തിയതും റോയ്സ് ഓര്‍ത്തെടുത്തിരുന്നു. അവള് നല്ല പാട്ടുകാരിയാണ്. അതേസമയം റിമിയുടെ പ്രൊഫെഷനുവേണ്ടി ദാമ്പത്യ ജീവിതവും സ്വന്തം ബിസിനസ്സും ബലികൊടുത്തുകൊണ്ട് താന്‍ നഷ്ടപ്പെടുത്തിയ, തന്റെ ജിവിതത്തിലെ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ പന്ത്രണ്ടു കൊല്ലമാണ്. ഈ വിഷയത്തില്‍ താന്‍ പരമാവധി ആത്മസംയമനം പാലിച്ചിട്ടുണ്ട്-റോയ്സ് പറഞ്ഞിരുന്നു. താന്‍ പറയുന്നത് ആരോപണങ്ങളല്ല; മറിച്ച് പച്ച പരമാര്‍ത്ഥങ്ങളാണെന്നും റോയ്സ് പറയുന്നുണ്ട്.


