ന്യൂഡല്‍ഹി: കേരളം ഭീകരവാദത്തിന്റെ സര്‍വകലാശാലയായി മാറിയെന്നു ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. ഭീകരവാദ സംഘടനകള്‍ക്ക് എല്ലാ സഹായവും നല്കുന്ന പാക്കിസ്ഥാന് സര്‍ക്കാരിനു സമാനമാണ് കേരള സര്‍ക്കാരില്‍ നിന്ന് ഭീകരര്‍ക്കു പിന്തുണ ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ശ്രീലങ്കയിലെ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് മൂന്നു പേര് അറസ്റ്റിലായത് ഇക്കാര്യമാണ് തെളിയിക്കുന്നത്. ദേശീയ അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെത്തി റെയ്ഡുകളും മറ്റ് നടപടികളുമെടുക്കുന്പോള് കേരള പോലീസ് നിഷ്ക്രിയമായി നോക്കി നില്‍ക്കുകയാണെന്നും പി.കെ. കൃഷ്ണദാസ് കുറ്റപ്പെടുത്തി.


