തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. രാമനെയെന്നല്ല ഒരാനയേയും വിലക്കിയിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്.
അതേസമയം, ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. അത് ചൂണ്ടിക്കാട്ടേണ്ട ചുമതല വൈല്‍ഡ്ലൈഫ് വാര്‍ഡനും വനം വകുപ്പിനുമുണ്ട്. ആ ഉത്തരവാദിത്തമാണ് വകുപ്പും ഉദ്യോഗസ്ഥരും കാണിച്ചത്- മന്ത്രി പറഞ്ഞു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്നാണ് വൈല്‍ഡ്ലൈഫ് വാര്ഡന് നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. അല്ലാതെ അത് ആനയെ നിരോധിക്കല്‍ അല്ലെന്നും മന്ത്രി വ്യക്തമാക്കി.


