കൊച്ചി: 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എംഎൽഎ. കരിമണൽ ഖനനത്തിന് നൽകിയ പ്രധാന്യം ജനങ്ങളുടെ ജീവന് നൽകിയില്ല. സ്പിൽവേയിലെ മണ്ണെടുപ്പിന് വേണ്ടി വെള്ളം തുറന്നുവിടാൻ തയാറായില്ല. പ്രളയ കാര്യത്തിലും ഡീൽ നടന്നിട്ടുണ്ടെന്നും കുഴൽനാടൻ പറഞ്ഞു.
പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം വീണ്ടും ആവർത്തിക്കുകയാണ് മാത്യു കുഴൽനാടൻ. 2019 മെയ് 31ന് ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ വിശദാംശങ്ങൾ അദ്ദേഹം പുറത്തുവിട്ടു.
ഡാമുകൾ തുറക്കാതിരുന്നത് ഉദ്യോഗസ്ഥറുടെ അഴിമതിയെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം കുഴൽനാടൻ പുറത്തുവിട്ടിരുന്നു. തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനിക്ക് വേണ്ടിയാണെന്നും ഇതിൽ മാത്യു ടി.തോമസിന് പങ്കുണ്ടെന്നും കെ.കൃഷ്ണൻ കുട്ടി പറയുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്.


