തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത, സൂര്യാതാപ മുന്നറിയിപ്പ് വീണ്ടും നീട്ടി. ഈ മാസം 10 വരെയാണ് നീട്ടിയിരിക്കുന്നത്. തിരുവനന്തപുരത്തും ആലപ്പുഴയിലും ഉയര്‍ന്ന ചൂട് അനുഭവപ്പെടാനാണ് സാധ്യത.

ശരാശരി താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെയും താപനില ശരാശരി ഉയരും. 11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കാനും നിര്‍ദേശമുണ്ട്.


