മൂവാറ്റുപുഴ: ഗോഡ്സെയുടെ ഇന്ത്യയല്ല ഗാന്ധിയുടെ ഇന്ത്യയിലേക്ക് മടങ്ങാൻ രാജ്യം ഒരുങ്ങണമെന്ന് സംസ്കാര സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ ഗോഡ്സെ ചിന്ത മരിക്കട്ടെ എന്ന മുദ്രാവാക്യമുയർത്തി സംസ്കാര സാഹിതി നടത്തുന്ന സംസ്ഥാന സാംസ്കാരിക യാത്രക്ക് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയുടെ രൂപത്തെയും ഓർമ്മകളെയും പോലും സംഘപരിവാരങ്ങൾ ഭയക്കുന്നു അതിനാലാണ് ഗാഡി രൂപങ്ങളെ പോലും അവർ പ്രതീകാത്മകമായി കൊല്ലുന്നതെന്നും ഷൗക്കത്ത് പറഞ്ഞു.
യോഗം ജോസഫ് വാഴക്കൻ ഉൽഘാടനം ചെയതു. സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി അംഗം പി.എം അസീസ് അദ്ധ്യക്ഷത വഹിച്ചു. വി.പി സജീന്ദ്രൻ എംഎൽഎ, എൻ വി. പ്രദീപ് കുമാർ, കെ.എം പരീത്, പായിപ്ര കൃ ഷ്ണൻ, കെ.എം നജീബ്,പി.എസ് സലിം ഹാജി, കെ.എം സലീം, ഉല്ലാസ് തോമസ്, അഡ്വ.അരുൺ ജോസഫ്, മുഹമ്മദ് റഫീക്ക്, കൃഷ്ണൻ നായർ, പി.എസ്.എ ലത്തീഫ്, സമീർ കോണിക്കൽ, ടി.ആർ. ഷാജു എന്നിവർ സംസാരിച്ചു.ചടങ്ങിൽ വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.തുടർന്ന് വെളിച്ചത്തിലേക്ക് നടക്കാം നാടകവും അരങ്ങേറി.

