മലപ്പുറം: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ വിധി ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.രാജ്യത്ത് ജനാധിപത്യം പുലരേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ബിജെപി ഭരണം തുടര്‍ച്ചയായി വന്നാലുണ്ടാകുന്ന ഭവിഷ്യത്താണ് പുറത്തുവരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ബില്‍ക്കിസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് കനത്ത തിരിച്ചടി നല്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായത്. കേസിലെ 11 പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കിയ സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി.