കോഴിക്കോട്: ഗവര്‍ണര്‍ക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം കര്‍ഷകര്‍ക്കുമുണ്ടെന്നും ജയരാജന് പ്രതികരിച്ചു.
നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനെതിരെയാണ് ഇടുക്കിയിലെ പ്രതിഷേധം. കൃഷിക്കാര്‍ അടക്കമുള്ളവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഗവര്‍ണര്‍ക്ക് സാധിക്കില്ല. അത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കാണ് സാധിക്കുകയെന്നും ജയരാജന് വ്യക്തമാക്കി.
തൊടുപുഴയില്‍ നടക്കുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാൻ ഗവര്‍ണര്‍ എത്തുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


