തൃശ്ശൂര്‍: തൃശൂര്‍ വടക്കാഞ്ചേരിയില്‍ വീടിനുള്ളില്‍ തീപിടിച്ചു.
വീടിനുള്ളിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്ത് മരിച്ചു.
ആച്ചക്കോട്ടില്‍ ഡാന്‍ഡേഴ്സ് ജോയുടെ മക്കളായ ഡാന്‍ഫിലീസ് (10), സലസ് മിയ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. ഡാന്‍ഡേഴ്സ് ജോ (46), ഭാര്യ ബിന്ദു(36) മൂത്തമകള്‍ സലസ് നിയ (12) എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇവരെ തൃശ്ശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. പെട്ടെന്ന് ആളിപ്പടരുകയും വീടിനകം പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തു.

