തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് വേടന്. അത് എല്ലാവര്ക്കും അറിയാമെന്നും ഇപ്പോള്‍ അതൊരു ശീലമായി മാറിയെന്നും വേടന് പറഞ്ഞു. വയലാറിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കാനില്ലെന്നും വേടന് പറഞ്ഞു. സംഗീതം മാറുകയാണ്.
അതിനുള്ള അംഗീകരമായി കാണുന്നു. അവാര്‍ഡ് ഉറപ്പായും സ്വീകരിക്കും. തനിക്ക് എതിരെയുള്ള കേസുകള്‍ സര്‍ക്കാരിന് മുന്നില്‍ ഉണ്ട് – വേടന് പറഞ്ഞു.സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വേടനുപോലും അവാര്‍ഡ് നല്‍കിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട്, ‘പോലും’ പരാമര്‍ശം വേടനെ അപമാനിക്കുന്നതിന് തുല്യമല്ലേയെന്ന മാധ്യമപ്രവർത്തകുടെ ചോദ്യത്തിന് ‘അതേ തീര്‍ച്ചയായും’ എന്നായിരുന്നു മറുപടി.
മന്ത്രി സജി ചെറിയാനുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമാണെന്നും വേടന് പറഞ്ഞു. ഞങ്ങള്‍ നല്ല ടേംസില്‍ ഉള്ള ആള്‍ക്കാരാണ്. വ്യക്തിപരമായി സംസാരിച്ചിട്ടുള്ളതാണ്. കലയെ കുറിച്ചൊക്കെ സംസാരിക്കുന്നയാളാണ്. അദ്ദേഹം എനിക്കെതിരെ അങ്ങനെ പറഞ്ഞു എന്നത് വിശ്വസിക്കുന്നില്ല. അദ്ദേഹം വയസൊക്കെയുള്ള മനുഷ്യനല്ലേ. ഇത്തിരി കരുണയൊക്കെ കാണിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് – വേടന് പറഞ്ഞു.


