തിരുവനന്തപുരം: കടബാധ്യതയെ തുടര്ന്ന് തിരുവനന്തപുരം വിതുരയിൽ യുവാവ് ആത്മഹത്യ ചെയ്തു. പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ(35) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ പഴയ കെട്ടിടത്തിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ ചോറൂണ് ദിവസമായിരുന്നു ഇന്ന്. കുടുംബാംഗങ്ങൾ ചോറൂണ് ചടങ്ങിന് പോയ സമയത്താണ് ജീവനൊടുക്കിയത്. സമീപത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
പേരയത്തുപാറയിൽ ലാംസിയ എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കൾക്കൊപ്പം നടത്തിവരികയായിരുന്നു. ഈ ടർഫിനു സമീപത്തുള്ള പഴയ കെട്ടിടത്തിനകത്താണ് അമലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു.


