കേന്ദ്ര പരിധിയിലുള്ള വ്യവസായ തര്‍ക്കങ്ങള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്നതിന് കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയം samadhan.labour.gov.in എന്ന പേരിലൊരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചിരുന്നു. എല്ലാ ട്രേഡ് യൂണിയന് നേതാക്കളും ഈ പോര്‍ട്ടല്‍ ഉപയോഗിച്ച് വ്യവസായ തര്‍ക്കങ്ങള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യണമെന്ന് കൊച്ചിയിലെഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. ഇതിന് ഉടന്‍ പ്രാബല്യമുണ്ടായിരിക്കും.
കേന്ദ്ര തൊഴില്‍, ഉദ്യോഗ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഇനി വ്യവസായ തര്‍ക്കങ്ങള്‍ ഓഫ്ലൈനായി രജിസ്റ്റര്‍ ചെയ്യില്ല.ഓണ്‍ലൈന്‍ ഫയലിങ്ങ് സംബന്ധിച്ച സഹായത്തിന് 0484 2428350, 2428440 (കൊച്ചി), 0471 2471553 (തിരുവനന്തപുരം) എന്നീ ഫോണ്‍ നമ്പരുകളിലോ, dyclc.cochin@nic.in, rlccochin@nic.in, rlctrivandrum@gmail.com എന്നീ ഇമെയില്‍ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്.


