ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ താനല്ല ഒപ്പിട്ടതെന്ന് എൻഐടി സെക്യൂരിറ്റി ജീവനക്കാരൻ മഹേഷ്. നേരത്തെ കൂടത്തായി കൊലക്കേസ് പ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ താൻ ഒപ്പിട്ടിരുന്നുവെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ മഹേഷ് പറഞ്ഞിരുന്നു. എന്നാൽ തന്റെ പേരിൽ മറ്റാരോ ആണ് വ്യാജ ഒപ്പ് ഇട്ടിരിക്കുന്നത് മഹേഷ് വെളിപ്പെടുത്തി. മറ്റാരോ ആണ് തന്റെ പേരിൽ ഒപ്പിട്ടതെന്നും പ്രശ്നമുണ്ടാകില്ലെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറി മനോജ് ഉറപ്പ് നൽകിയതുകൊണ്ടാണ് പൊലീസിൽ അത്തരത്തിൽ മൊഴി നൽകിയതെന്നും മഹേഷ് പറയുന്നു. എങ്ങനെ പൊലീസിൽ മൊഴി നൽകണമെന്ന് മനോജ് പറഞ്ഞ് പഠിപ്പിച്ചെന്നും മഹേഷ് പറഞ്ഞു.
ജോളിയെ തനിക്ക് അറിയില്ലെന്നും, ജോളി എൻഐടിയിൽ എത്തിയതിനെ കുറിച്ച് അറിയില്ലെന്നും മഹേഷ് ആവർത്തിച്ചു. പൊലീസിൽ തെറ്റായ മൊഴി നൽകിയതിൽ ഖേദമുണ്ടെന്നും മഹേഷ് പറഞ്ഞു.


