പിഎസ്സി മലയാളം ഹയർസെക്കൻഡറി പരീക്ഷയ്ക്കെതിരെ ഉദ്യോഗാർത്ഥികളിൽ നിന്ന് വൻ പരാതി. പാഠ്യപദ്ധതിയിൽ പറഞ്ഞതിൽ നിന്ന് വളരെക്കുറച്ച് മാത്രമാണ് ചോദ്യപേപ്പറിൽ ഉണ്ടായിരുന്നത്. പ്രാചീന സാഹിത്യം മുതൽ ഉത്തരധുനിക സാഹിത്യം വരെയായിരുന്നു ഉദ്യോഗാർഥികൾക്ക് നൽകിയ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ, സിലബസിനോട് നീതിപുലർത്താത്ത ചോദ്യങ്ങളായിരുന്നെന്നാണ് പരീക്ഷ എഴുതാനെത്തിയവർ ആരോപിച്ചു..
രജനികാന്ത് നായകനായ തമിഴ് ചിത്രമായ ബാഷയുടെ സംവിധായകൻ ആരെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. സുരേഷ് കൃഷ്ണ, ഭാരതീരാജ, സെൽവരാഘവൻ, ടി. രാജേന്ദ്രൻ എന്നിവയായിരുന്നു ഓപ്ഷനുകൾ. ഒരേ തീയറ്ററിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച ചിത്രം ഏതെന്ന ചോദ്യവും ഉയർന്നു. ദക്ഷിണേന്ത്യൻ സിനിമകൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ജനപ്രിയ സിനിമകളെക്കുറിച്ച് പൊതുവായ ചോദ്യമില്ലെന്നും സാഹിത്യം സമാന സാഹചര്യത്തിലാണെന്നും ഉദ്യോഗാർത്ഥികൾ അവകാശപ്പെട്ടു.സിലബസിൽ ദക്ഷിണേന്ത്യൻ സിനിമയെ കുറിച്ച് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പോപ്പുലർ സിനിമകളെ കുറിച്ച് സാധാരണ ചോദ്യങ്ങൾ ഉണ്ടാകാറില്ലെന്നും സാഹിത്യവും സമാന അവസ്ഥയായിരുന്നുവെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.