തിരുവനന്തപുരം: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും ന്യൂറോ സര്‍ജറി വിഭാഗം അഡീഷണല്‍ പ്രൊഫസറുമായ ഡോ എം എസ് ഷര്‍മ്മദിന് കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും മെഡിസിന് വിഭാഗത്തില്‍ പി എച്ച് ഡി ലഭിച്ചു. ‘മസ്തിഷ്ക ക്ഷതം സംഭവിച്ച രോഗികളുടെ പരിണിത ഫലം നിര്‍ണ്ണയിക്കുന്നതിലെ ഘടകങ്ങള്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി മെഡിക്കല്‍ കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫസറായ ഡോ. രാജ് മോഹനന്റെ കീഴിലായിരുന്ന പഠനം. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ന്യൂറോ സര്‍ജറിയില്‍ പി എച്ച് ഡി നേടുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് കഴക്കൂട്ടം ആറ്റിന്‍കുഴി ഷാദി മന്‍സിലില്‍ പരേതരായ ഇ എം ഹനീഫയുടെയും സുബര്‍ഹാന്‍ ബീവിയുടെയും മകനായ ഡോ എം എസ് ഷര്‍മ്മദ്. കെ ജി ഒ എ സംസ്ഥാന കമ്മറ്റിയംഗമാണ്. എസ് എ ടി ആശുപത്രിയിലെ ഒബ്സ്റ്റസ്ട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ റ്റാനിയ സലിം ഭാര്യയാണ്.
Home Be Positive ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും ന്യൂറോ സര്‍ജറി വിഭാഗം അഡീഷണല്‍ പ്രൊഫസറുമായ ഡോ എം എസ് ഷര്‍മ്മദിന് പി എച്ച് ഡി
ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടും ന്യൂറോ സര്‍ജറി വിഭാഗം അഡീഷണല്‍ പ്രൊഫസറുമായ ഡോ എം എസ് ഷര്‍മ്മദിന് പി എച്ച് ഡി
by വൈ.അന്‍സാരി
by വൈ.അന്‍സാരി

