എറണാകുളത്ത് സർവീസ് ലിഫ്റ്റ് തകർന്ന് സിഐടിയു തൊഴിലാളി മരിച്ചു. ഉണിച്ചിറയിലെ സിഐടിയു പ്രവർത്തകൻ കൂടിയായ നസീർ (42) ആണ് മരിച്ചത്. . ഉണിച്ചിറ ജിയോജിത്ത് കെട്ടിടത്തിൽ ലിഫ്റ്റ് കമ്പി പൊട്ടിവീണാണ് അപകടം.
അപകടത്തെ തുടർന്ന് തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഐടി പ്രോഡക്ട് സാധനങ്ങൾ കയറ്റാൻ എത്തിയതായിരുന്നു നസീറും സഹപ്രവർത്തകരും. സർവീസ് ലിഫ്റ്റിൽ സാധനങ്ങൾ കയറ്റി മുകളിലെ നിലയിലേക്ക് അയച്ച ശേഷം, ലിഫ്റ്റിൻ്റെ താഴെ ഉണ്ടായിരുന്ന മരത്തിന്റെ സ്റ്റാൻഡ് മാറ്റാനായി പോയതായിരുന്നുഈ സമയം ലിഫ്റ്റിൻ്റെ കേബിൾ പൊട്ടി. തുടർന്ന് ലിഫ്റ്റ് പെട്ടെന്ന് താഴെയിറങ്ങി നസീർ ലിഫ്റ്റിനടിയിലേക്ക് വീണു.


