വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനങ്ങള്‍ പുറപ്പെട്ടു. അബുദാബിയിലേയ്ക്കും ദുബായിലേയ്ക്കുമുള്ള വിമാനങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമാണ് പുറപ്പെട്ടത്. അബുദാബിയില്‍നിന്ന് 177 പേരാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ എത്തുന്നത്. രണ്ട് വിമാനങ്ങളും ഇന്ന് രാത്രിയോടെ തിരിച്ചെത്തും. പ്രവാസികളെ സ്വീകരിക്കാനായി സംസ്ഥാനം വേണ്ട സജ്ജീകരണങ്ങളെല്ലാം ചെയ്ത് കാത്തിരിക്കുകയാണ്.

