കോട്ടയം: ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ നേതാവ് മുല്ലപ്പാറ നടയ്ക്കല്‍ വെട്ടിക്കല്‍ കബീറിന്റെ (48) ഭാഗത്തു നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അയല്‍വാസികൂടിയായ 14കാരന് ഈരാറ്റുപേട്ട പൊലീസില്‍ വെളിപ്പെടുത്തിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ടയില്‍നിന്നും കബീറിനെ പൊലീസ് പൊക്കി. അബദ്ധം പറ്റിതാണെന്നും ചെകുത്താന് ചെയ്യിച്ചതാണെന്നും മറ്റും പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ചെങ്കിലും കൂട്ടിയുടെ വീട്ടുകാര്‍ പരാതിയില്‍ ഉറച്ചുനിന്നു.

‘ഒന്ന് ചുറ്റിവരാമെന്നും പറഞ്ഞ് ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി. ഇടയ്ക്ക് ബൈക്ക് നിര്‍ത്തി ഓടിച്ചോളാന്‍ പറഞ്ഞു. ബൈക്ക് ഓടിക്കാന്‍ തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ കെട്ടിപ്പിടിക്കുകയും വസ്ത്രത്തിനടിയിലൂടെ തുടകള്‍ക്കിടയില്‍ കൈകടത്തുകയും ചെയ്തു. ഭയന്ന് ബൈക്ക് നിര്‍ത്തി ഇറങ്ങി. പകച്ചുനിന്നപ്പോള്‍ 200 രൂപ നീട്ടി ആരോടും പറയരുതെന്ന അഭ്യര്‍ത്ഥനയും’. 14 കാരന് പോലീസില്‍ നല്കിയ മൊഴി ഇങ്ങനെ
തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം കോടതിയില്‍ ഹാജരാക്കിയ കബീര്‍ റിമാന്റിലാണ്. എസ്ഡിപിഐ ഈരാറ്റുപേട്ട മുന്‍സിപ്പല്‍ മണ്ഡലം പ്രസിഡന്റായിരുന്ന ഇയാളെ പാര്‍ട്ടി നേതൃത്വം തല്‍സ്ഥാനത്തുനിന്നും നീക്കിയതായിട്ടാണ് അറിയുന്നത്. രാവിലെ 9.30 തോടെ നടയ്ക്കല്‍ ഭാഗത്തുനിന്നാണ് 14 കാരനെ സൗഹൃദ ഭാവത്തില്‍ കബീര്‍ ബൈക്കില്‍ കയറ്റിയത്.
അയല്‍വാസിയായതിനാല്‍ സംശയം തോന്നിയിരുന്നില്ലന്നും അതിനാലാണ് കൂടെ പോയതെന്നുമാണ് കുട്ടി മാതാപിതാക്കളെ അറിയിച്ചിട്ടുള്ളത്. പനച്ചിപ്പാറ ഭാഗത്ത് വച്ചാണ് താന്‍ കബീറിന്റെ നിര്‍ബന്ധപ്രകാരം ബൈക്കോടിച്ചതെന്നും ഈ സമയം ഇയാള്‍ പിന്നിലിരിക്കുകയായിരുന്നെന്നും കുട്ടി പറയുന്നു.
ബൈക്ക് ഒരു വിധം സ്പീഡിലായപ്പോള് ഇയാള്‍ കെട്ടിപ്പിടിക്കുകയും ഉമ്മവയ്ക്കുകയും മറ്റും ചെയ്തെന്നും തുടര്‍ന്ന് കൈ രഹസ്യഭാഗങ്ങളേയ്ക്ക് നീണ്ടതോടെ ഒരു വിധത്തില്‍ ബൈക്ക് നിര്‍ത്തി താന്‍ ഓടിമാറുകയായിരുന്നെന്നുമാണ് കുട്ടി വീട്ടുകാരോടും പൊലീസിനോടും വ്യക്തമാക്കിയത്.


