മുവാറ്റുപുഴ : കേരളത്തെ മുക്കിയ 2018-ലെ മഹാപ്രളയം ‘മനുഷ്യനിര്‍മ്മിത’ ദുരന്തമായിരുന്നുവെന്ന് മാത്യു കുഴൽനാടൻ. ഇത് സംബന്ധിച്ച് ജലസേചന മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് കുഴൽനാടൻ പുറത്തുവിട്ടു.മാത്യു ടി. തോമസിനെതിരെ രൂക്ഷ വിമർശനമാണ് ശബ്ദ സന്ദേശത്തിലുള്ളത്.മാത്യു ടി തോമസ് പുണ്യാളൻ ചമയണ്ടെന്ന് കൃഷ്ണൻക്കുട്ടി ശബ്ദരേഖയിൽ പറയുന്നുണ്ട്.ഡാമുകള്‍ തുറന്നുവിട്ടതിലൊക്കെ വലിയ അഴിമതി നടന്നിട്ടുണ്ട്, വെള്ളം കൃത്യസമയത്ത് ഒഴുക്കിക്കളയാതെ കെട്ടിനിര്‍ത്തി പ്രളയമുണ്ടാക്കിയത് അഴിമതിക്ക് വേണ്ടിയാണ്. മാത്യു ടി. തോമസ് പുണ്യാളനല്ലെന്നും മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദ സന്ദേശത്തിന് പറയുന്നു.
മണിയാറിലും പറമ്പിക്കുളത്തും കോടി കണക്കിന് രൂപയുടെ വൻ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഇതിന് പിന്നില്‍ സർക്കാരിന്റെ ആക്രാന്തവും അഴിമതിയുമാണെന്നും മാത്യു കുഴല്നാടന് ആരോപിച്ചു.
തോട്ടപ്പിള്ളി സ്പില്‍വേ തുറക്കാതിരുന്നത് മണല്‍ ലോബിയ്ക്ക് വേണ്ടിയെന്നാണ് ആരോപണം. തോട്ടപ്പള്ളി സ്പില്‍വേ ഒരു മാസം മുന്‍പേ തുറക്കേണ്ടതായിരുന്നു. എന്നാൽ എന്തുകൊണ്ട് അന്ന് തുറന്നില്ലെന്ന് മാത്യു കുഴല്നാടന് ചോദ്യം ഉന്നയിച്ചു. അത് തുറന്നാല്‍ അതിന്റെ താഴെയുള്ള കരിമണല്‍ മുഴുവൻ ഒലിച്ചു പോകും. ആ മണല്‍ വാരുന്നതിനു കരാര്‍ എടുത്തത് മേരി മാതാ എന്ന കരാര്‍ കമ്പനിയാണ്.
ക്യൂബിക് മീറ്ററിന് 62 രൂപ എന്ന നിലയിലാണ് കമ്പനിക്ക് കരാര്‍ നല്‍കിയത്. എന്നാൽ അത് മറച്ചു വിൽക്കുമ്പോൾ കിട്ടുന്നത് ചുരുങ്ങിയത് 2000 രൂപയാണ്.
ആകെ അഞ്ചു കോടി രൂപക്കാണ് പദ്ധതി കരാറായിരിക്കുന്നത്. കുറഞ്ഞത് 300 കോടി രൂപ എങ്കിലും കരാറുകാരന് ഈ പദ്ധതിയിലൂടെ ലാഭം കിട്ടും. ഈ പ്രവൃത്തിയിൽ മാത്രം കോടികളുടെ ഇടപാടാണ് നടന്നത്. ഇതിന് പിന്നിൽ മാത്യു ടി തോമസ് ആണെന്ന് ശബ്ദരേഖയിൽ കൃഷ്ണൻകുട്ടി ആരോപിക്കുന്നു.
മണിയാറില്‍ നിന്ന് വൈദ്യതി കരാര്‍ എടുത്തത് സ്വകാര്യ കമ്പനിയാണെന്നും മാത്യു കുഴല്നാടന് ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് വേണ്ടി അണക്കെട്ടില്‍ വെള്ളം നിറക്കാന്‍ ചീഫ് എന്‍ജിനീയര്‍ അനുമതി നല്കി. ഇവിടെ വെള്ളം നിറക്കാൻ സാധാരണ അനുമതി നൽകാറില്ല.
ജലനിരപ്പ് കൂടുതലായി ഉയര്‍ന്നപ്പോള്‍ സ്ലോയിസ് വാല്‍വ് തുറന്നു. ഇതോടെ താഴെ അടിഞ്ഞു കൂടിയ ചെളി മുഴുവൻ പുറത്തേക്ക് ഒഴുകി. ഇതാണ് ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ പ്രളയത്തിന് കാരണം. വൈദ്യുതി കരാറെടുത്ത സ്വകാര്യ കമ്പനിക്ക് 8 കോടി രൂപ ഇതിലൂടെ മാത്രം ലാഭം കിട്ടിയെന്നും മാത്യു ആരോപിച്ചു.
പറമ്പിക്കുളത്ത് നിന്നും കൊണ്ടൂർ കനാൽ വഴി ആവശ്യത്തിന് ജലം നൽകാതെ കേരളത്തിൽ പിടിച്ചു വെച്ചുവെന്നും മാത്യു കുഴൽനാടൻ ആരോപിക്കുന്നു. തമിഴ്നാട്ടിൽ നടക്കുന്ന 200 കോടി രൂപയുടെ പദ്ധതിക്ക് വേണ്ടിയായിരുന്നു ഇത്.
1400 ക്യൂ സെക്റ്റർ ജലം തമിഴ്നാടിനു കൊണ്ട് പോകാനുള്ള ശേഷി ഉണ്ട്. എന്നാൽ ഇത്രയും ജലം തമിഴ്നാട്ടിലേക്ക് വിട്ടാൽ അവിടുത്തെ പദ്ധതി താൽകാലികമായി മുടങ്ങും. ഇത് അവിടുത്തെ കരാറുകാരന് വൻ നഷ്ടം വരുത്തും.
ഇത് കൊണ്ട് 800 ക്യൂ സെക്റ്റർ ജലം മാത്രമാണ് തമിഴ്നാടിനു നൽകിയത്. ഇവിടെ പിടിച്ചു വെച്ച ജലം മുഴുവൻ ചാലക്കുടി പുഴയിലേക്ക് തുറന്നു വിട്ടു. ഇതോടെയാണ് ചാലക്കുടിയിലെ ജനങ്ങൾ ദുരിതത്തിലായത്.
35 മെഗാ വാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കേണ്ട സ്ഥാനത്ത് 20 മെഗാ വാട്ട് വൈദ്യുതി മാത്രമാണ് അന്ന് തമിഴ്നാട് ഉൽപ്പാദിപ്പിച്ചത്. ഇവിടെയെല്ലാം നടന്നത് കോടി കണക്കിന് രൂപയുടെ ക്രമക്കേടുകൾ ആണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. ജനതാദൾ നേതാവായ പ്രഭാതും മാത്യു കുഴൽനാടനോടൊപ്പം പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
എന്നിങ്ങനെയാണ് മന്ത്രി കൃഷ്ണന്‍കുട്ടിയുടെ വാക്കുകള്‍. കരിമണല്‍ ലോബിയെ സഹായിക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നതും ഡാം മാനേജ്മെന്റിലെ അട്ടിമറികളുമാണ് ദുരന്തത്തിന് പിന്നിലെന്ന് ഭരണപക്ഷത്തെ ഒരു മന്ത്രി തന്നെ സാക്ഷ്യപ്പെടുത്തുന്നത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി.
പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന പ്രതിപക്ഷത്തിന്റെ കാലങ്ങളായുള്ള വാദത്തിന് ഭരണപക്ഷത്തെ ഒരു മന്ത്രിയുടെ വാക്കുകള്‍ തന്നെ ഇപ്പോള്‍ ഔദ്യോഗിക തെളിവായി മാറിയിരിക്കുന്നു. ഇനിയൊരു പ്രളയം ആവര്‍ത്തിക്കാതിരിക്കാന്‍ ഇത്തരം സത്യങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ‘കുഴല്നാടന് ഇഫക്ട്’ വരും ദിവസങ്ങളില്‍ കൂടുതല്‍ ആഞ്ഞടിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള മാത്യു ടി. തോമസ് ഇത്തവണ തിരുവല്ലയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കെ സ്വന്തം മുന്നണിയിലെ മന്ത്രി തന്നെ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത് സ്ഥാനാര്‍ത്ഥിയെയും മുന്നണിയെയും ഒരുപോലെ വെട്ടിലാക്കി. ജലസേചന വകുപ്പില്‍ നടന്ന കാര്യങ്ങളില്‍ തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും അഴിമതി മൂടിവെക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും കൃഷ്ണന്‍കുട്ടി ആവര്‍ത്തിക്കുന്നുണ്ട്. പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട ജനങ്ങളോടുള്ള ക്രൂരമായ വെല്ലുവിളിയാണ് ഈ അഴിമതിയെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കുഴല്നാടന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ഐ.ടി. കമ്പനി, കരിമണല്‍ കമ്പനിയായ സി.എം.ആര്.എല്ലില്‍ നിന്ന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന ‘മാസപ്പടി’ വിവാദം നിയമസഭയിലും പുറത്തും ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്നത് മാത്യു കുഴല്‍നാടനാണ്. ഇത് സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കി. കേരളത്തെ തകര്‍ത്ത 2018-ലെ പ്രളയം പ്രകൃതിക്ഷോഭമല്ലെന്നും മറിച്ച് ഡാം മാനേജ്മെന്റിലെ വീഴ്ചയും അഴിമതിയും മൂലം സംഭവിച്ച ‘മനുഷ്യനിര്‍മ്മിത’ ദുരന്തമാണെന്നും അദ്ദേഹം വാദിക്കുന്നു. നിലവിലെ ജലസേചന മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ അടങ്ങിയ ശബ്ദരേഖ പുറത്തുവിട്ടത് ഇതില്‍ ഏറ്റവും പുതിയതും നിര്‍ണ്ണായകവുമായ ഇടപെടലാണ്.
തോട്ടപ്പള്ളി സ്പില്‍വേയിലെ പൊഴി മുറിക്കുന്നതിന്റെ മറവില്‍ നടക്കുന്നത് വലിയ തോതിലുള്ള കരിമണല്‍ കൊള്ളയാണെന്ന് അദ്ദേഹം ആരോപിച്ചു. കരിമണല്‍ ലോബിയെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നത് അദ്ദേഹം നിരന്തരമായി ഉന്നയിക്കുന്ന വിഷയമാണ്. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട കോഴ ഇടപാടുകളിലും അഴിമതി ആരോപണങ്ങളിലും സജീവമായ ഇടപെടലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കും അദ്ദേഹം നിയമസഭയില്‍ ചോദ്യം ചെയ്തിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് വിഷയത്തില്‍ നിക്ഷേപകര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സമരരംഗത്തുണ്ട്. സഹകരണ മേഖലയിലെ സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്കെതിരെ അദ്ദേഹം ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.
താന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ കൃത്യമായ വീഡിയോകളിലൂടെയും രേഖകളിലൂടെയും സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്. ‘മിന്നല്‍ മുരളി’ എന്ന ഉപമ അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ പ്രചരിക്കാന്‍ കാരണവും ഇത്തരം വേഗത്തിലുള്ള ഇടപെടലുകളാണ്. ചുരുക്കത്തില്‍, സര്‍ക്കാരിന്റെ അഴിമതികള്‍ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ നിരന്തരമായി നിയമപരമായും രാഷ്ട്രീയമായും പോരാടുന്ന വ്യക്തിത്വമായാണ് മാത്യു കുഴല്നാടന് ഇന്ന് അറിയപ്പെടുന്നത്. ഈ കുഴല്‍നാടനാണ് പ്രളയത്തിലെ അസ്വാഭവികതയും വീണ്ടും ചര്‍ച്ചയാക്കുന്നത്


