പൊന്‍കുന്നം: വഴിയില്‍ നിന്നും കിട്ടിയ പടക്കം പോലുള്ള ഒരു വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരിക്കേറ്റു. പൊന്‍കുന്നം ഇരുപതാം മൈല്‍ അയത്തില്‍ സന്തോഷിന്റെ മകന് ശ്രീശാന്തിന് (14) ആണ് പൊള്ളലേറ്റത്. രണ്ട് ഉള്ളം കൈയ്യും പൊള്ളുകയും തലമുടി ചെറിയ രീതിയില്‍ കരിയുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയില്‍ നിന്നുമാണ് ഒരു പടക്കം പോലെയുള്ള വസ്തു കിട്ടിയത്. വീട്ടില്‍ എത്തിക്കഴിഞ്ഞു കൈയിലിരുന്ന വസ്തു തിരിയുകയും മറിയുകയും ചെയ്തതിനാല്‍ കൈയ്യിലിരുന്നമര്ന്നു പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പൊന്‍കുന്നം ഡിവൈഎസപി സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊട്ടിത്തെറിച്ച വസ്തു പടക്കം തന്നെയാണെന്നാണ് കരുതുന്നത്. വെയിലേറ്റു ചൂടായിക്കിടന്നതാണ് ഇത് പൊട്ടാന്‍ കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.