പത്തനംതിട്ട: പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താഴേ വെട്ടിപ്പുറത്ത് ചരിവുപറമ്പില്‍ അരുണ്‍ (22) ആണ് അറസ്റ്റിലായത്.

മൂന്നു മാസം മുന്‍പു പരിചയപ്പെട്ട പെണ്‍കുട്ടിയെ ആളില്ലാത്ത സമയത്തു സ്വന്തം വീട്ടിലെത്തിച്ച് അരുണ്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോടു വിവരം പറഞ്ഞു. അവര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.


