പാലക്കാട്: പാലക്കാട് ഡിവിഷനിലെ വിവിധ ഭാഗങ്ങളിൽ പാളങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി സതേൺ റെയിൽവേ അറിയിച്ചു.
ഭാഗികമായി റദ്ദാക്കിയ തീവണ്ടികൾ
ജനുവരി 7, 14, 21, 28 ഫെബ്രുവരി 4 തിയതികളിൽ ആലപ്പുഴയിൽ നിന്നും പുറപ്പെടുന്ന ആലപ്പുഴ കണ്ണൂർ എക്സ്പ്രസ് (16307) കോഴിക്കോടുവരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. കോഴിക്കോട് നിന്ന് കണ്ണൂർ വരെയുള്ള ട്രെയിൻ സർവീസ് ഈ ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കും.
ഈ ദിവസങ്ങളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12082) കോഴിക്കോട്ട് സര്‍വീസ് അവസാനിപ്പിക്കും. കോഴിക്കോട്-കണ്ണൂർ ഭാഗത്ത് സർവീസ് ഭാഗികമായി റദ്ദാക്കും.
ജനുവരി 21ന് കോയമ്പത്തൂർ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന കോയമ്പത്തൂർ ജങ്ഷൻ-ഷൊർണൂർ ജങ്ഷൻ പാസഞ്ചർ (56603) ട്രെയിനും ഭാഗികമായി സർവീസ് റദ്ദാക്കും. കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ഈ ട്രെയിൻ പാലക്കാട് ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും.
റൂട്ട് മാറ്റം വരുത്തിയ ട്രെയിനുകൾ
ജനുവരി 11, 18, 26, 27 തിയതികളിൽ പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന പാലക്കാട് ജംഗ്ഷൻ നിലമ്പൂർ റോഡ് പാസഞ്ചർ(56607)അതേ ദിവസം രാവിലെ 06.32 ന് ലക്കിടിയിൽ നിന്ന് യാത്ര ആരംഭിക്കും.ഈ ട്രെയിൻ സർവീസ് പാലക്കാട് ജംഗ്ഷനും ലക്കിടിക്കും ഇടയിൽ ഭാഗികമായി റദ്ദാക്കും.


