കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന അഡ്വ. ജയശങ്കറിന്റെ പരാമര്‍ശത്തില്‍ രൂക്ഷപ്രതികരണവുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. ആരെയും എന്തുംപറയാന്‍ ജന്മാവകാശമുണ്ടെന്ന് കരുതുന്ന ആളാണ് ജയശങ്കര്‍. പുലഭ്യം പറയല്‍ അലങ്കാരമായിട്ടും ഭൂഷണമായിട്ടും കൊണ്ടുനടക്കുന്ന ആളാണ്. പക്ഷെ എന്ത് തെമ്മാടിത്തരവും പറഞ്ഞാല്‍ കേട്ടിരിക്കാന്‍ ആളല്ല ഞാനെന്നും അദ്ദേഹത്തെ മര്യാദ പഠിപ്പിക്കുമെന്നും ചാനല്‍ ചര്്ച്ചക്കിടെ എംബി രാജേഷ് പറഞ്ഞു.
ഇത്തരം അപമാനകരമായ പ്രതികരണം ആദ്യം നടത്തിയത് ഹിന്ദു ഐക്യവേദിയുടെ നേതാവ് കെപി ശശികലയാണ്. മറ്റ് ചിലരും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്. ജയശങ്കറിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് രാജേഷ് പറഞ്ഞു.


