ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പശ്ചിമ ബംഗാൾ, ഒഡീഷ, തീരപ്രദേശങ്ങളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. അടുത്ത മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ഇത് തീരത്ത് വീശിയടിക്കാൻ സാധ്യതയുണ്ടെന്നും പശ്ചിമ ബംഗാൾ, നോർത്ത് ഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ എല്ലായിടത്തും ഇടവിട്ടുള്ള മഴ തുടരും. വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. രണ്ട് മേഖലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞ അലേർട്ട്
06/09/2024 : കണ്ണൂർ, കാസർഗോഡ്
07/09/2024 : കണ്ണൂർ, കാസർഗോഡ്
08/09/2024 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
09/09/2024 : എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
10/09/2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.