ഓണ പരിപാടികളും ആഘോഷങ്ങളും പൂക്കള മത്സരങ്ങളും തകൃതിയായി നടക്കുകയാണ്. അതിനിടയിലാണ് റോഡില്‍ പൂക്കളം തീര്‍ത്തത്. ഇത് പൂക്കളം അല്ല, പൂകുളം ആണ്. റോഡുകളുടെ ശോചനീയവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധമിങ്ങനെ.
ഫോട്ടോഗ്രാമര് അനുലാല്‍ ആണ് ഇങ്ങനെയൊരു ഫോട്ടോയും ക്യാപ്ഷനും ഷെയര്‍ ചെയ്തത്. കൊച്ചിയിലെ പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിടുന്ന സുന്ദരിയാണ് ചിത്രത്തിലുള്ളത്. മോഡല്‍ നിയ ശങ്കരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
പനമ്പള്ളി നഗറില്‍ ഇന്നലെ വൈകീട്ടായിരുന്നു ഫോട്ടോഷൂട്ട്. അനുലാല്‍ തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ക്യാമറ കണ്ണുകളിലൂടെ എന്റെ പ്രതിഷേധം റോഡില്‍ പൂകുളം എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.