പുല്ലുളങ്ങരിൽ ഏഴാം ക്ലാസ് വിദ്യാർഥി തൂങ്ങിമരിച്ചു. കരിപ്പോലിൽ തങ്കച്ചൻ്റെയും സിന്ധുവിൻ്റെയും മകൻ ആദിത്യനാണ് മരിച്ചത്. അവന് 12 വയസ്സായിരുന്നു. ടെലിവിഷനുമായി ബന്ധപ്പെട്ട് അമ്മയുമായി വഴക്കിട്ടതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. അമ്മ സിന്ധു ടിവി റിമോട്ട് ൾ മാറ്റിവെച്ചു.
റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. അതിനു ശേഷം ആദിത്യൻ മുറിയിൽ കയറി വാതിലടച്ചു. മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും നിയമനടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.


