യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസില്‍ വിശദീകരണവുമായി ഇന്ത്യയിലെ യു.എ.ഇ എംബസി രംഗത്ത്. ഈ കേസില്‍ എംബസിക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ ഒരു ബന്ധവുമി ല്ലെന്നാണ് കോണ്സുലേറ്റിന്രെ വിശദീകരണം. ഒരു സ്വകാര്യ വ്യക്തി തന്റെ നയതന്ത്ര സൗകര്യം ദുരുപയോഗം ചെയ്തതാണ് ഈ കേസ് എന്നാണ് എംബസി പറയുന്നത്. ഇത് ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണെന്നും ശക്തമായി തന്നെ അപലപിക്കുന്നുവെന്നും എംബസി പുറത്തിറക്കിയ വിശദീകരണത്തില്‍ പറയുന്നു.

