കൊച്ചി പനമ്പള്ളി നഗറിലെ അപ്പാർട്ട്മെൻ്റിൽ നിന്ന് അമ്മ കൊലപ്പെടുത്തി പുറത്തെറിഞ്ഞ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കൊച്ചി കോർപ്പറേഷനും പോലീസും സംയുക്തമായി സംസ്കരിച്ച. കുട്ടിയെ കൊണ്ടുപോകാൻ യുവതി പോലീസിന് അനുമതി നൽകി.
മണിക്കൂറുകൾ മാത്രമുള്ള ആയുസിൽ അനുഭവിച്ച് തീർത്ത വേദനകൾ.മോർച്ചറിയിലെ തണുപ്പിൽ വിറയ്ക്കുന്ന കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി പൊതു ശ്മശാനത്തിൽ എത്തിയ ആംബുലൻസിൽ നിന്നുംപൊള്ളുന്ന വേദനയോടെയാണ് പൊലീസുകാർ പുറത്തേക്ക് എടുത്തു വച്ചത്. മടക്കയാത്രയിൽ ദേഹത്ത് പൂക്കളും കളിപ്പാട്ടവും വച്ചു.


