വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കും. രണ്ടാഴ്ച്ച കഴിയാതെ പ്രവാസികള്‍ക്ക് വീടുകളിലേയ്ക്ക് പോകാനാവില്ല. 14 ദിവസം പ്രവാസികളുടെ ക്വാറന്റൈന് ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തന്നെ 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കിയതിനാലാണ് നിലവില്‍ ഇത്തരം ഒരു തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.
ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് വൈകുന്നേരം ചേരുന്ന മന്ത്രിസഭാ സമിതി അറിയിക്കും.