തൃശൂര്‍: തൃശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ കാര്‍ അപകടത്തില്‍ പെട്ടു. ശനിമാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചാലക്കുടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ചാലക്കുടി പഴയ ദേശീയ പാതയില്‍ സ്വകാര്യ വര്‍ക്ക് ഷോപ്പിന് സമീപം എതിര് ദിശയില്‍ വന്ന കാര്‍ അനുപമയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാലക്കുടിയില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്ത് തൃശൂരിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന കളട്കര്‍ ഉള്‍പ്പെടെ ആര്‍ക്കും പരുക്കില്ല. തുടര്‍ന്ന് സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം കളക്ടര്‍ മറ്റൊരു കാറില്‍ യാത്ര തുടരുകയായിരുന്നു.


