തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം തുടങ്ങി മൂന്നാം ദിവസവും പ്രതിസന്ധി തുടരുന്നു.ശന്പളം പിൻവലിക്കുന്നതില്‍ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തില്‍ അഞ്ചാം പ്രവൃത്തിദിനമായ ചൊവ്വാഴ്ചയും സർക്കാർ ജീവനക്കാരില്‍ പലർക്കും കഴിഞ്ഞ മാസത്തെ ശന്പളം കിട്ടിയില്ല.
ട്രഷറിയില്‍ നിന്ന് പണം പിൻവലിക്കുന്നതിന് നിയന്ത്രണത്തിന് ഒപ്പം വിതരണവും ഭാഗികമായേ ഇപ്പോഴും നടക്കുന്നുള്ളു.
അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കുമായിരുന്നു ചൊവ്വാഴ്ച ശന്പളം വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ രാത്രി വൈകിയും പലർക്കും ശന്പളം എടുക്കാൻ കഴിഞ്ഞില്ല. എന്നാല്‍ ട്രഷറിയില്‍നിന്നു ബാങ്ക് അക്കൗണ്ടിലേക്കു ശന്പളം ലഭിച്ചവർക്കു പരിധിയില്ലാതെ പണം പിൻവലിക്കാൻ സാധിച്ചു.