തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് തന്നാല്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫ്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും പാര്‍ട്ടി തീരുമാനമുണ്ടാകുക. എല്ലാം ഭംഗിയായിട്ട് തീരുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും ജോസഫ് പ്രതികരിച്ചു.
കോട്ടയം സീറ്റ് മാത്രമേ കേരള കോണ്‍ഗ്രസ്-എമ്മിന് ലഭിക്കൂ എന്ന് ഉറപ്പായിട്ടും ജോസഫ് മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നത് പാര്‍ട്ടിയില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ക്കിടയാക്കും. വ്യാഴാഴ്ചത്തെ കേരള കോണ്‍ഗ്രസ്-എം യോഗം ഇതോടെ നിര്‍ണായകമായിരിക്കുകയാണ്.


