തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡ് സംഭാവനയായി 5 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി. സഹകരണ വകുപ്പ് മന്ത്രിയും, ബോര്‍ഡ് ചെയര്‍മാനുമായ കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ വൈസ് ചെയര്മാന് പി.ഹരീന്ദ്രന്‍ 5 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ചടങ്ങില്‍ ബോര്‍ഡ് ഭരണസമിതി അംഗം ശ്രീവത്സന്‍ സെക്രട്ടറി ഗ്രേസി ജീവനക്കാരായ സുഭാഷ്, സുധീര്‍ എന്നിവരും പങ്കെടുത്തു.