കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. ഇന്നലെ ആകെ വരുമാനം 13 കോടി രൂപ കടന്നു. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം രൂപ ലഭിച്ചു. ജീവനക്കാരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അഭിനന്ദിച്ചു.
ശബരി മല സീസണും കൂടാതെ ക്രിസ്മസ് അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനവും കൂടിയായിരുന്നു ഇന്നലെ. വരുമാനത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് 13 കോടി രൂപ കടക്കുന്നത്. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം ലഭിച്ചു. 27.38 ലക്ഷം യാത്രക്കാരാണ് ഇന്നലെ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്. 4952 ബസ്സുകള്‍ സര്‍വീസ് നടത്തി. ഒരു കിലോമീറ്റര്‍ 66.69 രൂപയാണ് കളക്ഷന്‍ ലഭിച്ചത്. ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ലഭിച്ചു.


