തൃശൂര്‍: കേരള പൊലീസ് അക്കാദമിയിൽ വൻ മോഷണം. അക്കാദമി ക്യാമ്പസിനുള്ളിലെ ലക്ഷങ്ങൾ വില വരുന്ന രണ്ട് ചന്ദന മരങ്ങളാണ് മോഷ്ടിച്ചത്.30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ കാതലുള്ള ഭാഗങ്ങൾ മുറിച്ചു കടത്തി.
കനത്ത കാവലുള്ള പൊലീസ് അക്കാദമിയിൽ മോഷണം നടന്നത് ഡിസംബർ 27 നും ജനുവരി രണ്ടിനും ഇടയിലാണെന്ന് അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ പറയുന്നു.പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു.
മോഷണത്തിന് പിന്നാലെ കർശന ജാഗ്രത വേണമെന്ന് സർക്കുലര്‍ ഇറക്കി.രാജ വൃക്ഷങ്ങൾ ഏറെയുള്ള അക്കാദമിയിൽ കനത്ത കാവൽ വേണമെന്നും രാത്രികാലങ്ങളിൽ പ്രത്യേക പെട്രോളിങ് ഏർപ്പെടുത്തണമെന്നും പ്രത്യേക സര്‍ക്കുലറില്‍ പറയുന്നു.


