മന്ത്രി എസ് മൊയ്തീന് പങ്കെടുത്ത ചടങ്ങില്‍ നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയ സ്ത്രീകളെ കൂക്കിവിളിച്ച് സദസ്സിലിരിക്കുന്ന സ്ത്രീകള്‍ മടക്കിയയച്ചു.അഞ്ചോളം സ്ത്രീകളാണ് നാമജപ പ്രതിഷേധവുമായി വേദിയിലേക്ക് എത്തിയത്.കാട്ടാക്കട വീരണകാവില്‍ മന്ത്രി എസി മൊയ്തീന് പങ്കെടുത്ത ചടങ്ങിലാണ് സ്ത്രീകള്‍ നാമജപ പ്രതിഷേധവുമായെത്തിയത്.
മന്ത്രി സംസാരിക്കാന്‍ ഒരുങ്ങവെ സ്വാമിയെ അയ്യപ്പോ എന്ന നാമജപ വിളികളോടെയാണ് യുവതികള്‍ വേദിയിലേയ്ക്ക് കയറിവന്നത്. ‘അവര്‍ പൊയ്ക്കോളും ആരോ നിര്‍ബന്ധിച്ചു പറഞ്ഞയപ്പിച്ചതാണ്’ എന്ന് മന്ത്രി പറയുന്നുണ്ട്. സ്ത്രീകളുടെ കൂവലിലിനെ തുടര്‍ന്ന് നാമജപ പ്രതിഷേധവുമായെത്തിയവര്‍ മടങ്ങിപ്പോകുകയായിരുന്നു


